മുംബൈ തകര്‍ന്നടിഞ്ഞു

കട്ടക്ക്| jibin| Last Modified വ്യാഴം, 15 മെയ് 2014 (14:45 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് കൊല്‍ക്കത്ത ജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 141 റണ്‍സാണ് സ്കോര്‍ ചെയ്തത്. തുടക്കത്തിലെ പതറിച്ചയ്ക്കു ശേഷം രോഹിത് ശര്‍മയുടെ മികവിലാണ് മുംബൈ ഈ സ്കോറിലെത്തിയത്. രോഹിത് ശര്‍മ്മ 51റണ്‍ നേടി. അമ്പാട്ടി റായിഡുവും (33), കൊറി ആന്‍ഡേഴ്സനും (18) തരക്കേടില്ലാതെ ബാറ്റുവീശി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത 18.4 ഓവറില്‍ നാല് വിക്കറ്റിന് ജയിച്ചു. 52 പന്തില്‍ 80 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :