ശ്രീനു എസ്|
Last Modified വ്യാഴം, 24 ഡിസംബര്‍ 2020 (12:10 IST)
സ്വന്തം ഇഷ്ടപ്രകാരം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് മതം മാറാമെന്നും ആരെയും വിവാഹവും കഴിക്കാമെന്നും കൊല്‍ക്കത്ത ഹൈക്കോടതി. 19കാരിയായ മകള്‍ മറ്റൊരുമതത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചതില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിധിപറയുകയായിരുന്നു കോടതി.
തന്റെ മകളെ ഇതരമതസ്ഥന്‍ സ്വാധീനം ചൊലുത്തി വശീകരിച്ച് വിവാഹം കഴിച്ചെന്നാണ് പിതാവ് കോടതിയില്‍ പരാതി നല്‍കിയത്. എന്നാല്‍ കോടതി മുന്‍പാകെ പെണ്‍കുട്ടി ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും തന്റെ ഇഷ്ടപ്രകാരമാണ് വിവാഹം നടന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കോടതിയുടെ ഇക്കാര്യത്തില്‍ വിശദീകരണം വന്നത്.