1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid india news update

രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 24712 പേര്‍ക്ക്; 312 മരണം

Covid India
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 24712 പേര്‍ക്ക്. കൂടാതെ രോഗം മൂലം 312 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 1,01,23,778 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 96,93,173 പേര്‍ രോഗമുക്തരായിട്ടുണ്ട്. 2,83,849 പേര്‍ ചികിത്സയിലുണ്ട്. 1,46,756 പേര്‍ മരണമടഞ്ഞു.
 
അതേസമയം ബ്രിട്ടനില്‍ നിന്നുള്ള ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ വ്യാപനം ഇന്ത്യയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ കൊവിഡ് രോഗികളുടെ എണ്ണം 26 ആയി. ഇന്നലെ ഡല്‍ഹി വിമാനത്താവളത്തില്‍ ബ്രിട്ടനില്‍ നിന്നെത്തിയ ആറു യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ബാധിച്ചത് ജനിതകമാറ്റം വന്ന വൈറസാണോയെന്ന് ഇവരുടെ സാമ്പിളുകള്‍ എടുത്ത് പരിശോധിക്കും.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കോഴിക്കോട് ഒന്നരവയസുകാരന് ഷിഗെല്ല രോഗം