ന്യൂഡല്‍ഹി|
VISHNU N L|
Last Modified ബുധന്‍, 11 നവംബര്‍ 2015 (15:34 IST)
ഒരുസമയത്ത് ലോകത്തെ ഏറ്റവും മൂല്യമുള്ള രത്‌നമായിരുന്ന കൊഹിനൂര്‍ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനായി ഇന്ത്യക്കാര്‍ ബ്രിട്ടീഷ് രാജ്ഞിക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡി ബ്രിട്ടണ്‍ സന്ദര്‍ശിക്കാനിരിക്കെയാണ് എലിസബത്ത് രാജ്ഞിക്കെതിരെ നിയമ നടപടികളുമായി ഒരു സംഘം മുന്നോട്ടു വന്നിരിക്കുന്നത്.
ഇന്ത്യന്‍ വ്യവസായികളും ബ്രിട്ടണിലെ ഇന്ത്യക്കാരുമാണ് നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം അഭിനേതാക്കളും സഹായവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ ലെയ്ഷര്‍ ഗ്രൂപ്പായ ടിറ്റോസ് സഹസ്ഥാപകനായ ഡേവിഡ് ഡിസൂസയുടെ നേതൃതത്തിലായിരിക്കും ഇതു സംബന്ധിച്ച നടപടികള്‍ക്കാവശ്യമായ പണം കണ്ടെത്തുന്നത്.
കൊഹിനൂര്‍ തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ എല്ലാ ആവശ്യങ്ങളും ബ്രിട്ടീഷ് സര്‍ക്കാര്‍ നേരത്തെ നിരസിച്ചിരുന്നു. നിലവില്‍ ബ്രീട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ പ്രധാനപ്പെട്ട അലങ്കാരമാണ് കൊഹിനൂര്‍ രത്നം. 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കം വരുന്ന കൊഹിനൂര്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നാണ് ഖനനം ചെയ്‌തെടുത്ത്.
മുഗള്‍ ഭരണാധികാരികളുടെ കൈവശമായിരുന്ന ഇത് പിന്നീട് ബ്രീട്ടീഷ് കൊളോനിയല്‍ വാഴ്ചക്കാലത്ത് ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ വിക്ടോറിയ രാജ്ഞിക്ക് നല്‍കുകയായിരുന്നു. ഇത് പിന്നീട് രാജ്ഞിയുടെ കിരീടത്തിന്റെ ഭാഗമായി മാറുകയായിരുന്നു. കിരീടത്തില്‍ സ്ഥാപിക്കുന്നതിനായി കൊഹിനൂര്‍ രത്നം വീണ്ടും ഭാരം കുറച്ചിരുന്നു. ഏതായാലും ബ്രിട്ടണില ഇന്ത്യന്‍ വംശജരുടെ പൂര്‍ണ പിന്തുണയും കൊഹിനൂര്‍ തിരിച്ച് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിനുണ്ട്.