ശ്രീനിവാസനെ ഐസിസി അധ്യക്ഷസ്ഥാനത്തു നിന്നും പുറത്താക്കും

ഐസിസി ,  എന്‍ ശ്രീനിവാസന്‍ , ബിസിസിഐ , ഇന്ത്യന്‍ ക്രിക്കറ്റ് , ശശാങ്ക് മനോഹര്‍
മുംബൈ| jibin| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2015 (11:22 IST)
അഴിമതി ആരോപണങ്ങള്‍ അടക്കം നിരവധി ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന എന്‍ ശ്രീനിവാസനെ രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സിലിലേക്ക് (ഐസിസി) അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. മുബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായകമായ ഈ തീരുമാനം ഉണ്ടായത്. യോഗം തുടരുകയാണ്.

ഐസിസിയിലേക്ക് ശ്രീനിവാസനെ അയക്കേണ്ടതില്ലെന്ന് തീരുമാനമായതോടെ ഐസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും ശ്രീനിവാസന്‍ പുറത്താകും. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറായിരിക്കും ശ്രീനിവാസനു പകരമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ പ്രതിനിധികരിക്കുക. ശശാങ്ക് മനോഹറായിരിക്കും ഐസിസി ചെയര്‍മാന്‍.

ഇ​ന്ത്യൻ​ ​ക്രി​ക്ക​റ്റ് ​കൺ​ട്രോൾ​ബോർ​ഡി​ന്റെ (ബിസിസിഐ)​ 85​-​മ​ത് ​വാർ​ഷി​ക​ ​പൊ​തു​യോ​ഗത്തിലാണ് ഈ കാര്യം തീരുമാനമായത്. ബിസിസിഐ​യു​ടെ​ ​ഇ​മേ​ജ് ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​ ​ഓം​ബു​ഡ്‌​സ്മ​‌​മാ​നെ​യോ​ ​എ​ത്തി​ക്സ് ​ഓ​ഫീ​സ​റെ​യോ​ ​നി​യ​മി​ക്കു​ന്ന​ത് ​പൊ​തു​യോ​ഗം​ ​ചർ​ച്ച​ ​ചെ​യ്യും.​ ​ഐസിസിയിലേക്ക് ശ്രീനിവാസനെ എത്തിക്കേണ്ടതിലെന്നും ബിസിസിഐയില്‍ ധാരണയായിരുന്നു.
മറ്റു ഭരണ കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :