ലോകത്തിലേറ്റവും അപകടകാരിയായ സ്ഫോടകവസ്തു ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ പോകുന്നു

പുണെ| VISHNU N L| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2015 (17:43 IST)
ലോകമാനമുള്ള രാജ്യങ്ങള്‍ അവരുടെര്‍ സൈനിക ആയുധങ്ങളില്‍ പ്രഹരശേഷി കൂട്ടുന്നതിനായി ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണ് ആര്‍ഡി‌എക്സ്, എച്‌എം‌എക്സ്, എഫ്‌ഒഎക്സ്-7, അമോര്‍ഫറസ് ബോറോണ്‍ തുടങ്ങിയവ. മാരകമായ രീതിയില്‍ പൊട്ടിത്തെറിക്കുന്ന ഈ സ്ഫോടക വസ്തുക്കള്‍ ബോംബുകള്‍, റോക്കറ്റുകള്‍, മിസൈലുകള്‍, ടോര്‍പിഡോകള്‍ തുടങ്ങിയവകളില്‍ സാധാരണയായി ഉപയോഗിക്കുന്നതാണ്.

എന്നാല്‍ ലോകരാജ്യങ്ങളെല്ലാം തന്നെ ആശങ്കയൊടെ വീക്ഷിക്കുന്ന കാര്യങ്ങളാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സംഘടനയായ ഡി‌ആര്‍‌ഡി‌ഒ കണ്ടെത്തിയിരിക്കുന്നത്. ലോകം ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും അപകടകാരിയായ സ്ഫോടക വസ്തു ഡി‌ആര്‍‌ഡി‌ഒയുടെ ലാബില്‍ ഒരുങ്ങിക്കഴിഞ്ഞു. ഡി‌ആര്‍‌ഡിഒയുടെ ഭാഗമായ പുനേയിലെ ഹൈ എനെര്‍ജി മറ്റേരിയല്‍‌സ് റിസര്‍ച്ച് ലാബോറട്ടറി( എച്ച്‌ഇ‌എം‌ആര്‍‌എല്‍)യിലാണ് സി‌എല്‍-20 എന്ന് പേരിട്ടിരിക്കുന്ന പുതിയ അപകടകാരിയെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.ആണവായുധം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും ശക്തമായ സംഹാര ശേഷിയാണ് സി‌എല്‍- 20 കാഴ്ചവയ്ക്കുക.

മാത്രമല്ല നിലവില്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളേക്കാള്‍ ഭാരം കുറവായതിനാല്‍ മിസൈലുകളില്‍ ഘടിപ്പിക്കുന്ന പോര്‍മുനകളുടെ വലിപ്പവും ഭാരവും കുറയ്ക്കാനും സാധിക്കും. എന്നാല്‍ ആര്‍‌ഡി‌എക്സ് ഉണ്ടാക്കുന്നതിനേക്കാള്‍ വലിയ സ്ഫോടനം ഉണ്ടാക്കുകയും ചെയ്യും.സി‌എല്‍ -20 അഥവാ ഒക്ടാ നൈട്രോ കുബേന്‍ എന്ന സ്ഫൊടക വസ്തു ആദ്യമായി കണ്ടുപിടിച്ചത് അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ. അര്‍നോള്‍ഡ് നെല്‍‌സനാണ് 1987ല്‍. നിലവില്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളേക്കാള്‍ 20 മടങ്ങ് ശക്തിയേറിയതാണ് സി‌എല്‍- 20.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സി‌എല്‍ 20 നിറച്ച് പോര്‍മുനകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകും. എന്നാല്‍ ഇതിനറ്റെ വലിയ തോതിലുള്ള ഉത്പാദനം ഉണ്ടാകാത്തതിനു പിന്നില്‍ വലിയ പണച്ചെലവാണ്. ഒരു കിലോഗ്രാം ആര്‍‌ഡി‌എക്സ് ഉണ്ടാക്കാന്‍ 6000 രൂപ ചിലവ് വരുമ്പോള്‍ സി‌എല്‍-20 ഉണ്ടാക്കാന്‍ 70,000 രൂപ ചെലവ് വരും. എന്നാല്‍ ഇതിനോടകം തന്നെ ഏകദേശം 100 കിലോയോള സി‌എല്‍ -20 നിര്‍മ്മിച്ചു സൂക്ഷിച്ചിട്ടുണ്ട് എന്നാണ് വിവരം. എളുപ്പാം കൈകാര്യം ചെയ്യാമെന്നതും, സുരക്ഷിതത്വം ഏറെയുള്ളതുമാണ് സി‌എല്‍‌-20.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :