ഉള്‍ഫ നേതാവ് അനൂപ് ഛേതിയയെ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കൈമാറി

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 11 നവം‌ബര്‍ 2015 (13:54 IST)
നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) നേതാവ് അനൂപ് ഛേതിയയെ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കൈമാറി. കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചശേഷം ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൈവരിച്ച സുപ്രധാന നേട്ടമാണ് ഛേതിയയുടെ കൈമാറ്റം.

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ 1997 ല്‍ അറസ്റ്റിലായ ഛേതിയയെ ബംഗ്ലാദേശ് തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പാസ്പോര്‍ട്ട് കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിരുന്നെങ്കിലും രാഷ്ട്രീയാഭയം നല്‍കണമെന്ന് ഛേതിയയുടെ ആവശ്യം ബംഗ്ലാദേശ് പരിഗണിക്കവേയാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി വിഷയത്തില്‍ നേറിട്ട് ഇടപെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം. സി.ബി.ഐ സംഘം ഇന്നുതന്നെ ഇന്ത്യയില്‍ എത്തിക്കുന്ന ഛേതിയയെ പിന്നീട് അസം പോലീസിന് കൈമാറിയേക്കും. ഉള്‍ഫ സ്ഥാപക അംഗവും ജനറല്‍ സെക്രട്ടറിയും ആയിരുന്ന ഛേതിയയ്‌ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളാണ് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :