ചുംബന തരംഗം അലയടിക്കുന്നു, അടുത്ത സമരം ആര്‍‌എസ്‌എസ് ആസ്ഥാനത്തിനു മുന്നില്‍!

ചുംബന സമരം, ആര്‍‌എസ്‌എസ് ഓഫീസ്, ഡല്‍ഹി
ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 8 നവം‌ബര്‍ 2014 (08:32 IST)
കൊച്ചിയിലും ഹൈദരാബാദിലും നടത്തിയ ചുംബന സമരത്തെ പൊളിച്ചടുക്കാന്‍ പരിശ്രമിച്ച ചുംബന വിരുദ്ധരെ തോല്‍പ്പിക്കാന്‍ രാജ്യമൊട്ടാകെ ചുംബന സമരത്തിന് കളമൊരുങ്ങുന്നു. മുംബൈയും കൊല്‍ക്കത്തയും ഹൈദരാബാദും കൊച്ചിയിലെ ചുംബന സമരത്തെ നേരത്തെ ഏറ്റെടുത്തിരുന്നു. ഇതേ മാതൃകയില്‍ ഡല്‍ഹിയിലും സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് ചുംബന സമരക്കാര്‍ രംഗത്ത്.

ഇത്തവണ സമര വേദി തിരഞ്ഞെടുത്തതിലാണ് പുതുമ. കാരണം ഡല്‍ഹിയിലെ ആര്‍‌എസ്‌എസ് ആസ്ഥാനത്തിനു മുന്നിലാണ് ഇത്തവണ സമരം നടക്കുക. സദാചാര പൊലീസിംഗിനെതിരെ കൊച്ചിയില്‍ നടത്തിയ ചുംബന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ശനിയാഴ്ചയാണ് ഡല്‍ഹിയില്‍ ചുംബന സമരം നടക്കുക. ഡല്‍ഹിയിലെ ചുംബന സമരത്തിന് വേണ്ടി തുടങ്ങിയ ഫേസ്‌ബുക്ക് പേജില്‍ നൂറുകണക്കിന് പേര്‍ പിന്തുണ അറിയിച്ച് വന്നിട്ടുണ്ട്.

ജെഎന്‍യുവിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നതെന്നാണ് വിവരം. പൊതു സ്ഥലത്ത് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തി പൗര സ്വാതന്ത്ര്യത്തെ
സാംസ്‌കാരികതയുടെ പേരില്‍ തടയുന്നവരാണ് ആര്‍എസ്എസുകാരെന്നും അതിനാലാണ് സമര വേദി സംഘടനയുടെ ഡല്‍ഹി കാര്യാലായത്തിനു മുന്നിലേക്ക് ആക്കിയതെന്നാണ് സമര സംഘാടകര്‍ പറഞ്ഞിരിക്കുന്നത്.

കൊച്ചിയിലും സംഘപരിവാര്‍ സംഘടനകളാണ് ചുംബന സമരത്തെ എതിര്‍ത്തത്. ഹൈദരാബാദിലും യുവമോര്‍ച്ച നുഴഞ്ഞു കയറി. അതേ സമയം ഡല്‍ഹിയില്‍ കാര്യങ്ങള്‍ കൈവിട്ടൂപോകുമോ എന്ന് പൊലീസിന് ഭയമുണ്ട്. ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നിലെ സമരമായതിനാല്‍ സംഘടനയുടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികറ്റിച്ചേക്കാമെന്നതിനാലാണ് പൊലീസ് ഭയപ്പെടുന്നത്.

ആയിരത്തിലധികം പൊലീസിന് സമരത്തെ നേരിടാന്‍ നിയോഗിക്കുമെന്നാണ് സൂചന. കോഴിക്കോട് ഡൗണ്‍ ടൗണ്‍ റെസ്റ്റോറന്റില്‍ അനാശാസ്യം നടക്കുന്നുവെന്ന് ജയ്ഹിന്ദ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് സദാചാര പൊലീസുകാര്‍ക്കെതിരെ കൊച്ചിയില്‍ ചുംബന സമരത്തിന് ആഹ്വാനം ചെയ്തത്. ഇത് പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും പടരുകയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :