ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 5 നവംബര്‍ 2014 (15:02 IST)
ആന്ധ്രാ ഒഡീഷ തീരങ്ങളില്‍ കനത്ത നാശം വിതച്ച ഹുദ് ഹുദിന് പിന്നാലെ 'അശോഭ' എന്ന ചുഴലിക്കാറ്റ് വിശാഖപട്ടണത്തെ ലക്ഷ്യമാക്കി വരുന്നതായി റിപ്പോര്‍ട്ട്. നവംബറിലെ രണ്ടാമത്തെ ആഴ്ചയോടെ 'അശോഭ' ചുഴലിക്കാറ്റ് ആന്ധ്രാ തീരപ്രദേശമായ വിശാഖപട്ടണത്തിലൂടെ കടന്നു പോകുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ലഭിച്ച സൂചന. അതേസമയം ഈ കാറ്റിന്റെ ശക്തിയെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം വിശാഖപട്ടണത്തിന് 1400 മുതല്‍ 1500 വരെ കിലോമീറ്റര്‍ അകലത്തില്‍ കടലില്‍ അന്തരീക്ഷച്ചുഴി ന്യൂനമര്‍ദമായി രൂപപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് 'അശോഭ' രൂപം കൊണ്ടത്. ഇതിനാല്‍ കാറ്റിന്റെ ശക്തി കൂടിയതും, ചുഴലിക്കാറ്റിന് അനുകൂലമായ ഊഷ്മാവ് സമുദ്രോപരിതലത്തില്‍ രൂപം കൊണ്ടതും ചുഴലിക്കാറ്റ് രൂപം രൂപം കൊള്ളുന്നതിന് കാരണമാകും.
ഇതേതുടര്‍ന്ന് ആന്ധ്ര ഉള്‍പ്പെടുന്ന ഒഡീഷ മുതല്‍ തമിഴ്നാട് വരെയുള്ള വടക്കന്‍ തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. നവംബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.