കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരേ രൂക്ഷവിമര്‍ശനവുമായി ചിദംബരത്തിന്റെ മകന്‍

ചെന്നൈ| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (13:19 IST)
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരേ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്ന സംസ്കാരം നിര്‍ത്തണമെന്ന് കാര്‍ത്തി ആവശ്യപ്പെട്ടു.

തീരുമാനങ്ങളെടുക്കാന്‍ ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സംസ്ഥാന നേതാക്കള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്. തമിഴ്നാട് കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്ങ്ങള്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാല്‍ തീരുന്നതല്ലെന്നും കാര്‍ത്തി പറഞ്ഞു.

പുതിയ പിസിസി അധ്യക്ഷനാ‍യി ഇവികെഎസ് ഇളങ്കോവനെ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് നിയമിച്ചതിന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രിയായ ജി കെ വാസനും അനുയായികളും കോണ്‍ഗ്രസ് വിട്ടിരുന്നു. പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിച്ച് ഉടന്‍ പ്രവര്‍ത്തം തുടങ്ങാനാണ് വാസന്റെ തീരുമാനം. കാര്‍ത്തി കൂടി പരസ്യമായി പാര്‍ട്ടിക്കെതിരേ രംഗത്തു വന്നതോടെ കോണ്‍ഗ്രസിന്റെ നില തമിഴ്നാട്ടില്‍ കൂടുതല്‍ പരുങ്ങലിലാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :