ലക്‌നൗ|
jibin|
Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (13:45 IST)
ഏഴ് വയസ്സുകാരിയായ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം മരിച്ചെന്ന് കരുതി കരിമ്പിന്‍ തോട്ടത്തില്‍ ജിവനോടെ കുഴിച്ചു മൂടി. മരിക്കാതെ മണ്ണിനടിയില്‍ കിടന്ന് കരഞ്ഞ കുട്ടിയെ യാത്രക്കാരന്‍ രക്ഷപ്പെടുത്തി. യുപിയിലെ മാൻപൂരിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസമാണ് തനുവെന്ന വയസ്സുകാരിയെ അമ്മാവനും അമ്മായിയും ചേര്‍ന്ന് വീട്ടില്‍ നിന്ന് കൊണ്ടു പോയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കൊല്ലാനുള്ള ശ്രമത്തിനിടയില്‍ തനുവിന്റെ ബോധം പോയപ്പോള്‍ കുട്ടി മരിച്ചെന്ന് കരുതി അമ്മാവനും അമ്മായിയും കരിമ്പിന്‍ തോട്ടത്തില്‍ കുഴിച്ചു മൂടുകയായിരുന്നു. ഈ സമയം കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടിയെ കുഴിച്ചു മൂടിയ ഇരുവരും ഒളിവില്‍ പോകുകയും ചെയ്തു.
ഈ സമയം ജോലി കഴിഞ്ഞ് തിരിച്ചു പോയ ഗ്രാമ വാസിയായ
അലോക് കുമാർ കരിമ്പിന്‍ തോട്ടത്തില്‍ നിന്നുള്ള കരച്ചില്‍ കേട്ട് തോട്ടത്തില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് മണ്ണില്‍ പാതി മൂടപ്പെട്ട നിലയില്‍ തനുവിനെ കണ്ടെത്തിയത്. ഇദ്ദേഹം ഉടൻ തന്നെ കുട്ടിയുമായി മാൻപൂർ പൊലീസ് സ്റ്റേഷനിലെത്തി സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.
അമ്മാവനും അമ്മായിയും ചേര്‍ന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവർ തന്നെ കൊണ്ടു പോയതെന്ന് തനു പൊലീസിനോട് പറഞ്ഞു. തനുവിന്റെ വീട് കണ്ടു പിടിക്കാൻ സീതാപൂർ പൊലീസ് ലഖ്‌നൊ പൊലീസുമായി ബന്ധപ്പെട്ടു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് തനുവിന്റെ അമ്മ രേണു ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരിച്ചു വന്നത്. തിരിച്ചു വന്ന രേണു മുത്തശ്ശിയോടൊപ്പമാണ് താമസിച്ചിരുന്നത്. പിന്നീട് 15 ദിവസത്തോളമായി ഇരുവരേയും കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.