ഗുഡ് ടച്ചും ബാഡ് ടച്ചും അറിഞ്ഞാൽ പോര, ഇനി മുതൽ വെർച്ച്വൽ ടച്ചും അറിയണം: ഡൽഹി ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 മെയ് 2024 (16:01 IST)
കുട്ടികളെ നല്ലതും മോശമായതുമായ സ്പർശനം മാത്രമല്ല വെർച്വൽ ടച്ചിനെ പറ്റിയും പഠിപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരം വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവർക്ക് സൈബർ ഇടങ്ങളിലുള്ള അപകടങ്ങൾ മനസിലാക്കാൻ കഴിവുണ്ടാകണമെന്നും അതിനുള്ള പരിശീലനം നൽകണമെന്നും ജസ്റ്റിസ് സ്വരണ കാന്ത ശർമ വ്യക്തമാക്കി.

നമ്മൾ ഇപ്പോഴും പ്രായപൂർത്തിയാകാത്തവരെ ഗുഡ് ടച്ചും ബാഡ് ടച്ചും മാത്രം പഠിപ്പിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. ഇന്നത്തെ കാലത്ത് വെർച്ച്വൽ ടച്ച് എന്താണെന്ന് കൂടി മനസിലാക്കേണ്ടതുണ്ട്. അതിനായി വിദ്യഭ്യാസം വിപുലമാക്കണമെന്നും കോടതി നിരീക്ഷിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :