പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതില്‍ വിലക്ക്

മഥുര| WEBDUNIA| Last Modified ബുധന്‍, 26 മാര്‍ച്ച് 2014 (11:20 IST)
PRO
പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കുന്നതില്‍ വിലക്കുമായി മഥുരയില്‍ യാദവകുലത്തിന്റെ മഹാപഞ്ചായത്ത്.

പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ലെന്നുംസമുദായാംഗങ്ങള്‍ മദ്യം രുചിക്കരുതെന്നും മഥുരയിലെ രഹേര ഗ്രാമത്തില്‍ ചേര്‍ന്ന പഞ്ചായത്ത് ഉത്തരവിറക്കി.

ശൈശവ വിവാഹം, വിവാഹചടങ്ങുകളില്‍ ‘ഡിജെ ‘ നടഥ്റ്റല്‍, സ്ത്രീധനം, ചൂതാട്ടം തുടങ്ങിയ അനാചാരങ്ങളും അവസാനിപ്പിക്കാന്‍ മഹാപഞ്ചായത്ത് തീരുമാനമെടുത്തു.

വിവാഹചടങ്ങുകളുടെ സമയത്ത് നല്‍കാവുന്ന പരമാവധി പണം 21,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 11,000 രൂപ പിഴ ചുമത്തുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ക്ക് 2100 രൂപ പാരിതോഷികം നല്‍കുമെന്നും മഹാപഞ്ചായത്ത് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :