വാരണാസി|
VISHNU.NL|
Last Modified ശനി, 28 ജൂണ്‍ 2014 (12:47 IST)
ബലാത്സംഗങ്ങള്‍ പെരുകിയതൊടെ അതിനേ പ്രതിരോധിക്കാന്‍ കഴിയുന്ന ഉപകരണങ്ങളും വസ്ത്രങ്ങളും ആയുധങ്ങളും പരീക്ഷണശാലയിലാണ്. ബാലാത്സംഗങ്ങളുറ്റെ പേരില്‍ ലോകരാജ്യങ്ങളുടെ മുന്നില്‍ തല താഴ്ത്തേണ്ടി വരുന്ന ഇന്ത്യയില്‍ നിന്നു തന്നെയാണ് ഇത്തരം കണ്ടുപിടുത്തങ്ങള്‍ പുറത്തു വരുനതും എന്നത് ശ്രദ്ദേയമാണ്.
പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്ന് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ബലാത്സംഗം തടയാന്‍ സഹായിക്കുന്ന ജീന്‍സ് കണ്ടുപിടിച്ചതാണ് ഒടുവിലത്തേത്. ദിക്ഷ പഥക് (21), അഞ്ജലി ശ്രീവാസ്തവ (23) എന്നിവരാണ് പുതിയ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാക്കള്‍.
ഇവര്‍ കണ്ടുപിടീച്ച ജീന്‍സില്‍ ബട്ടണ്‍ പോലെ വളരെ ചെറിയൊരു ഉപകരണം അവര്‍ തുന്നിപ്പിടിച്ചിരിക്കുകയാണ്. പീഡിപ്പിക്കാന്‍ വന്നാല്‍ അതില്‍ മെല്ലെയൊന്ന് അമര്‍ത്തിയാല്‍ അടുത്ത പൊലീസ് സ്റ്റേഷനുകളിലേക്ക് കോള്‍ പോകും. പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ട്രാക്കറിലൂടെ പോലീസുകാര്‍ക്ക് സ്ത്രീ എവിടെയുണ്ടെന്ന് മനസിലാക്കാനും കഴിയും.
ഈ ജീന്‍സില്‍ നിന്നുള്ള സന്ദേശം സ്വീകരിക്കാന്‍ കഴിയുന്ന തരത്തില്‍ വാരണസിയിലും പരിസര പ്രദേശങ്ങളിലുമുള്ള 200 ഓളം പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സാങ്കേതിക വിദ്യയുള്ള ഉപകരണങ്ങള്‍ ഇതിനകം തന്നെ ഘടിപ്പിച്ചിട്ടുമുണ്ട്.
250 രൂപ വിലയുള്ള ജീന്‍സിലെ ബാറ്ററികള്‍ മൂന്നു മാസം കൂടുമ്പോള്‍ മാറണം. അടുത്ത മാസം ജീന്‍സിന്റെ പരീക്ഷണം നടക്കും. ഇത് വിജയമായാല്‍ രാജ്യമെങ്ങും സര്‍ക്കാര്‍ സഹായത്തൊടെ വിതരണം ചെയ്യാന്‍ സാധിക്കുമെന്നാണ് വിദ്യാര്‍ത്ഥിനികള്‍ കരുതുന്നത്.
താന്‍ വീട്ടിലെത്താന്‍ വൈകുമ്പോള്‍ ടാക്‌സി ഡ്രൈവറായ പിതാവിനുണ്ടാകുന്ന ആകുലത കാണാറുണ്ടെന്നു വിദ്യാര്‍ത്ഥിനികളിലൊരുവളായ ദിക്ഷ പഥക് പറയുന്നു. സമീപകാലത്തെ കൂട്ട ബലാത്സംഗങ്ങള്‍ വളരെ ഞെട്ടിക്കുന്നതായും രാജ്യത്തെ മാനഭംഗ സംഭവങ്ങള്‍ അതിവേഗം വ്യാപിക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ സംവിധാനം തയ്യാറാക്കിയതെന്നും ഇരുവരും വെളിപ്പെടുത്തി. .