വിഴിഞ്ഞത്തിന് തിരിച്ചടി; ലാഭകരം കുളച്ചല്‍ തുറമുഖമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം

ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ടാണ് വിഴിഞ്ഞത്തിന് തിരിച്ചടിയാകുന്നത്.

vizhinjam port, kulachil port വിഴിഞ്ഞം തുറമുഖം, കുളച്ചില്‍ തുറമുഖം
ന്യൂഡല്‍ഹി| priyanka| Last Updated: ശനി, 9 ജൂലൈ 2016 (11:57 IST)
വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കാള്‍ ലാഭകരം കുളച്ചല്‍ തുറമുഖമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. വിഴിഞ്ഞത്തിന് വാണിജ്യ സാധ്യതകള്‍ കുറവാണെന്ന ഷിപ്പിംഗ് മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ടാണ് വിഴിഞ്ഞത്തിന് തിരിച്ചടിയാകുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിക്ക് വേണ്ടി 10 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഷിപ്പിംഗ് മന്ത്രാലയം പഠനം നടത്തിയത്. സ്വാഭാവിക ആഴത്തിലും അന്താരാഷ്ട്ര കപ്പല്‍ ചാലിലേക്കുള്ള ദൂരത്തിന്റെ കാര്യത്തിലും വിഴിഞ്ഞവും കുളച്ചിലും ഒപ്പത്തിനൊപ്പമാണ്. കേരളത്തില്‍ വന്‍കിട സംരഭമോ വലിയ വ്യവസായങ്ങളോ ഇല്ലാത്തതിനാല്‍ ചരക്ക് ലഭ്യതയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ തൊഴിലാളി സംസ്‌കാരവും വിഴിഞ്ഞം തുറമുഖം ലാഭകരമാക്കാന്‍ തടസ്സമാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് കുളച്ചല്‍ തുറമുഖത്തിന് തത്വത്തില്‍ അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് വിഴിഞ്ഞത്തിന് എതിരായ പുതിയ പഠന റിപ്പോര്‍ട്ട് കൂടിയെത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :