ശ്രീനഗർ|
സജിത്ത്|
Last Modified ശനി, 9 ജൂലൈ 2016 (09:59 IST)
ഹിസ്ബുൾ മുജാഹിദീന്‍ തീവ്രവാദി ബുർഹാൻ മുസാഫിർ വാനി കശ്മീരിൽ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലിലാണ് ബര്‍ഹാന്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ബുർഹാൻ വാനിക്കൊപ്പം മറ്റ് രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ഇരുപത്തിരണ്ടുകാരനായ ബുർഹാൻ വാണി ഹിസ്ബുൾ മുജാഹിദീന്‍റെ മുതിർന്ന കമാൻഡറാണെന്ന് പൊലീസ് പറഞ്ഞു. ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോകളില്‍ സ്ഥിരം പ്രത്യക്ഷപ്പെട്ടിരുന്നത് ബര്‍ഹാന്‍ ആയിരുന്നു.
കഴ്മീരിലെ തെക്കന്‍ മേഖലയിലെ ത്രാലിലെ സമ്പന്ന കുടുംബത്തിലാണ് ബര്‍ഹാന്‍ ജനിച്ചത്. പതിനഞ്ചാമത്തെ വയസിലായിരുന്നു ഇയാള്‍ ഭീകര സംഘടനയില്‍ അംഗമായത്. ബുർഹാൻ വാനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു.