വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കാനായത് അഭിമാനകരം, അംഗീകാരം: അദാനി

Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (18:22 IST)
വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കാനായത് അഭിമാനകരമെന്ന് അദാനി ഗ്രൂപ്പ് തലവന്‍
ഗൌതം അദാനി. വിഴിഞ്ഞം കരാര്‍ ഒപ്പിട്ട ശേഷം നടത്തിയ പ്രസംഗത്തില്‍ അദാനി ഇക്കാര്യം പറഞ്ഞത്. വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിനുള്ള അംഗീകാരമാണെന്നും വിഴിഞ്ഞത്തെ ഏറ്റവും വലിയ ട്രാന്‍ഷിപ്പ്മെന്റ് തുറമുഖമാക്കുമെന്നും അദാനി പറഞ്ഞു. മുഖ്യമന്ത്രിയുടെ താല്‍പര്യമാണു വിഴിഞ്ഞം യാഥാര്‍ഥ്യമാകുവാന്‍ വഴിവച്ചത്. തുറമുഖ വകുപ്പു മന്ത്രി കെ. ബാബുവിനേയും ശശി തരൂര്‍, കെ വി തോമസ്‌ എംപി എന്നിവര്‍ക്കും പ്രസംഗത്തിനിടയില്‍ അദാനി നന്ദി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പിട്ടു. കേരളത്തിന് വേണ്ടി പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അദാനി ഗ്രൂപ്പിന് വേണ്ടി സി ഇ ഒ സന്തോഷ് മഹാപാത്രയും ഒപ്പുവെച്ചു. വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നവംബര്‍ ഒന്ന് ആരംഭിക്കും. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം1000 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് അദാനിയുടെ ഉറപ്പ് നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ മന്ത്രി കെ ബാബു ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും ചടങ്ങില്‍ പങ്കെത്തു. ഇടതുപക്ഷം ചടങ്ങു ബഹിഷ്‌കരിച്ചു.
പാണക്കാട്‌ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കേണ്‌ടതിനാല്‍ ലീഗ്‌ മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ ചടങ്ങില്‍ പങ്കെടുത്തു. എംഎല്‍എമാരും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :