ന്യൂഡല്‍ഹി|
PRIYANKA|
Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (08:37 IST)
ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ പൊതുപണം ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. നികുതിപ്പണം ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാര്‍ സ്ന്തം പാര്‍ട്ടിക്ക് പ്രചാരണം നടത്തിയെന്ന് ആരോപണമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 33.4 കോടിയോളം രൂപ പാര്‍ട്ടിയുടെ പ്രചാരണത്തിനായി സര്‍ക്കാര്‍ വിനിയോഗിച്ചുവെന്നും 55 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
എഎപി അധികാരത്തില്‍ എത്തിയ ആദ്യ വര്‍ഷമാണ് ഇത്തരത്തില്‍ പണം ഉപയോഗിച്ചത്. പൊതുപണം ഉപയോഗിച്ച് നല്‍കിയ ടെലിവിഷന്‍ പരസ്യങ്ങളില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പ്രദര്‍ശിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നല്‍കിയ പരസ്യങ്ങളില്‍ എഎപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാളിന്റെ പ്രവര്‍ത്തനങ്ങളുമാണ് വിശദീകരിച്ചത്. പരസ്യങ്ങള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ള 526 കോടിയില്‍ 100 കോടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട്
പറയുന്നു.