ആനന്ദിബെന്‍ ബലിയാടെന്ന് രാഹുല്‍; രാജി പ്രഖ്യാപനം എഎപിയെ പേടിച്ചെന്ന് കെജ്രിവാള്‍

ആനന്ദിബെൻ ബലിയാടെന്ന് രാഹുൽ; രാജി പ്രഖ്യാപനം എഎപിയെ പേടിച്ചെന്ന് കേജ്‍രിവാൾ

ന്യൂഡല്‍ഹി| priyanka| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (10:11 IST)
ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ ബിജെപിയുടെ ബലിയാടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബലിയാടിന്റെ ത്യാഗം ബിജെപിയെ രക്ഷിക്കില്ല. നരേന്ദ്രമോദിയുടെ 13 വര്‍ഷത്തെ ഭരണമാണ് ഗുജറാത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

ആംആദ്മി പാര്‍ട്ടിയ്ക്ക് ഗുജറാത്തില്‍ ലഭിക്കുന്ന പിന്തുണയെ ബിജെപി പേടിക്കുന്നതിന്റെ തെളിവാണ് ആനന്ദിബെന്‍ പട്ടേലിന്റെ രാജിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. നരേന്ദ്രമോദിയുടെ പിന്‍ഗാമിയായി 2014ല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആനന്ദിബെന്‍ പട്ടേല്‍ മോദിയുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്ന വിമര്‍ശനത്തോടെയാണ് സ്ഥാനമൊഴിയുന്നത്.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ബിജെപിയ്ക്ക് ഇതുവരെയുണ്ടായിരുന്ന ക്ഷീണം തീര്‍ക്കാനുള്ള തന്ത്രപരമായ നീക്കമാണ് ആനന്ദിബെന്‍ പട്ടേലിന്റെ രാജി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :