ബിജെപി രാജ്യസഭാംഗം നവജോത്‌സിങ് സിദ്ദു രാജിവെച്ചു; എഎപിയിലേക്കെന്ന് സൂചന

രാജ്യസഭയില്‍ ബിജെപി നാമനിര്‍ദ്ദേശം ചെയ്ത അംഗം നവജോത് സിങ് സിദ്ദു രാജിവെച്ചു

ന്യൂഡല്‍ഹി| priyanka| Last Updated: തിങ്കള്‍, 18 ജൂലൈ 2016 (16:04 IST)
മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ നവജോത് സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു.
ബിജെപിയില്‍ നിന്നും പിന്‍മാറി ആംആദ്മി പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് സിദ്ദുവിന്റെ രാജി എന്നാണ് സൂചന. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിദ്ദു മത്സരിക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ ബിജെപി നേതാക്കളോ സിദ്ദുവോ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.


സിദ്ദു എഎപിയില്‍ ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 28നാണ് ബിജെപിയുടെ രാജ്യസഭാംഗമായി സിദ്ദു സത്യപ്രതിഞ്ജ ചെയ്തത്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ എംപിയായി അമൃത്സറില്‍ നിന്നും സിദ്ദു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :