കെജ്‌രിവാളിന്റെ രണ്ടുമാസത്തെ വൈദ്യുതി ബില്ല് ഒരു ലക്ഷം രൂപ

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (10:08 IST)
കെജ്‌രിവാളിന്റെ രണ്ടുമാസത്തെ വൈദ്യുതി ബില്ല് കേട്ടാല്‍ ഞെട്ടും. ഒരു ലക്ഷത്തോളം രൂപയാണ് കെജ്‌രിവാളിന്റെ സിവില്‍ ലൈന്‍സിലെ വീടിന് ബില്ല് വന്നത്. വിവേക് ഗാര്‍ഗ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ്
കെജ്രിവാളിന്റെ വീടിന്റെ വൈദ്യുതി ബില്ലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

കെജ്‌രിവാളിന്റെ വസതിയില്‍ രണ്ട് വൈദ്യുതി മീറ്ററുകളാണുളളത്. ഒന്നിന് 55,000 രൂപയും അടുത്തതിന് 48,000 രൂപയുമടക്കം മൊത്തം ബില്ല് 1,03,000 രൂപയാണെന്നും ബില്ല് വന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. നേരത്തെ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ വന്‍ തോതില്‍ വൈദ്യുതി ദുരുപയോഗം നടത്തിയന്ന് ആരോപണം ഉയര്‍ന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :