ആപ്പിനിട്ട് വീണ്ടും പണി; കെജ്‌രിവാള്‍ ഉള്‍പ്പെടെ 21 എംഎല്‍എമാര്‍ക്കെതിരെ കേസ്

അരവിന്ദ് കെജ്‌രിവാള്‍ , ആം ആദ്മി , പൊലീസ് കേസ് , ജിതേന്ദര്‍ സിംഗ് തോമര്‍
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 17 ജൂണ്‍ 2015 (15:11 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ 21 എംഎല്‍എമാര്‍ക്കെതിരെ വിവിധ കേസുകളില്‍ പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രീയപരമായ കുറ്റങ്ങള്‍ മാത്രമാണ് കെജ്‌രിവാളിനെതിരെയുള്ളത് എന്നാല്‍ മറ്റ് നേതാക്കള്‍ക്കെയതിരെ സ്ത്രീകള്‍ക്കെതിരായ പീഡനം, അനധികൃതമായി മദ്യം കൈവശംവയ്ക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

25 കേസുകളിലാണ് കുറ്റപത്രം തയ്യാറാകുന്നത്. ഇതില്‍ ആറു കേസുകളില്‍ അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെയും കേസുകളുണ്ട്. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് നരേഷ് ബലിയനിന് എതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. മനോജ് കുമാറിനെതിരെ പീഡനക്കുറ്റവും ജനങ്ങളെ മര്‍ദ്ദിച്ചതിന് ഡല്‍ഹി അസംബ്ലി സ്പീക്കര്‍ റാം നിവാസ് ജോയലിനെതിരെയും കുറ്റപത്രം ഉണ്ട്.

ഈ സാഹചര്യവും സംജാതമായതോടെ ആദ്മി പാര്‍ട്ടി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വീണ്ടും നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്. നേരത്തെ കെജ്‌രിവാളും ഗവര്‍ണറും തമ്മിലുള്ള അധികാര വടംവലി രൂക്ഷമായിരുന്നു. അതിന് പിന്നാലെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ കുടുങ്ങിയതോടെ കെജ്‌രിവാളും സംഘവും സമ്മര്‍ദ്ദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസുകായി ഡല്‍ഹി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :