കെജ്‌രിവാളിന്റെ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം

അരവിന്ദ് കെജ്‌രിവാള്‍ , അഴിമതി ആരോപണം , ഡിഡിസി , രാജേന്ദ്ര കുമാര്‍
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (11:07 IST)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സെക്രട്ടറിയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രാജേന്ദ്ര കുമാറിനെതിരെ അഴിമതി ആരോപണം. ഡല്‍ഹി ഡയലോഗ് കമ്മീഷന്‍ (ഡിഡിസി) മുന്‍ മെമ്പര്‍ സെക്രട്ടറി ആശിഷ് ജോഷി അഴിമതിവിരുദ്ധ ബ്യൂറോ തലവന്‍ എകെ മീണയ്ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കി.

വിദ്യാഭ്യാസം, ഐ.ടി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ പ്രവർത്തിച്ചിരുന്നപ്പോൾ രാജേന്ദ്രകുമാറിന്റെ നടപടികളെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ആശിഷ് ജോഷി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാഭ്യാസ, ഐടി വകുപ്പുകളുടെ സെക്രട്ടറിയായിരുന്ന കാലത്ത് രാജേന്ദ്ര കുമാർ വിവിധ കമ്പനികൾ രൂപീകരിച്ച് സർക്കാർ കരാറുകൾ അനധികൃതമായി നേടിയെന്ന് പരാതിയിൽ പറയുന്നു. ഇതുവഴി സർക്കാരിന് വൻ നഷ്ടമുണ്ടായതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പരാതി ലഭിച്ചുവെന്ന് അഴിമതി വിരുദ്ധ ബ്യൂറോ അധികൃതര്‍ സ്ഥിരീകരിച്ചു. പരാതി പരിഗണിച്ചുവരികയാണെന്നും രാജേന്ദ്ര കുമാറിനെതിരെ നോട്ടീസ് അയക്കുമെന്നും അധികൃതര്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി ഗാര്‍ഹിക പീഡന ആരോപണം നേരിടുന്നതിനിടെയാണ് അരവിന്ദ് കെജ് രിവാളിന്റെ സെക്രട്ടറിയും വിവാദത്തില്‍പ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :