ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 29 മെയ് 2014 (14:33 IST)
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറത്തിറങ്ങുന്നത് വൈകും. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചു കരടുവിജ്ഞാപനത്തിനു മറുപടി നല്‍കാനുള്ള സമയം നീട്ടിനല്‍കിയതാണ് അന്തിമവിജ്ഞാപനം വൈകാന്‍ ഇടയാക്കിയത്.
കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മേയ് 18നു മുമ്പ് മറുപടി നല്‍കണമെന്നായിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്.
പരിസ്ഥിതിക്കു ഊന്നല്‍ നല്‍കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മന്ത്രാലയം മുന്‍ഗണന നല്‍കുകയെന്നു പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.