ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 25 നവംബര്‍ 2014 (18:39 IST)
ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഇരു സംസ്ഥനങ്ങളിലും ആദ്യഘട്ട പോളിംഗ് സമാധാനപരമായിരുന്നു. പ്രതികൂല സാഹചര്യത്തിലും ഇരു സംസ്ഥാനങ്ങളിലും കനത്ത പോളിംഗാണ് നടന്നിരിക്കുന്നത്. ജമ്മു കശ്മീരില്‍ 70 ശതമാനവും ഝാര്‍ഖണ്ഡില്‍ 61.92 ശതമാനവും പോളിംഗ് നടന്നതായാണ് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
കശ്മീരിലെ 87ല്‍ 15 സീറ്റിലേക്കും ഝാര്‍ഖണ്ഡിലെ 81ല്‍ 13 സീറ്റിലേക്കുമാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗണ്ടര്‍ബാല്‍ ജില്ലയിലെ ബര്‍സൂവില്‍ കുറച്ച് സമയം പോളിംഗ് തടസപ്പെട്ടു എന്നതൊഴിച്ചാല്‍ റെക്കോഡ് പോളിംഗ് നടന്ന കശ്മീരില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ ബഹിഷ്കരണത്തിനിടയില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഛത്തിപൂരില്‍ സംഘര്‍ഷമുണ്ടായി. മാവോയിസ്റ്റ് ഭീഷണിയുള്ള ആറ് ജില്ലകളില്‍ നടന്ന പോളിംഗ് റെക്കോഡാണെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് ഘട്ടങ്ങളായാണ് ഇരു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ക്രമീകരിച്ചിട്ടുള്ളത്. കശ്മീരിലെയും ഝാര്‍ഖണ്ഡിലെയും രണ്ടാംഘട്ടം ഡിസം2, മൂന്നാംഘട്ടം ഡിസം9, നാലാംഘട്ടം ഡിസം14. അഞ്ചാംഘട്ടം ഡിസം20 തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 23നാണ് രണ്ടിടത്തും വോട്ടെണ്ണല്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.