ജമ്മുകശ്മീര്‍|
VISHNU.NL|
Last Updated:
തിങ്കള്‍, 24 നവംബര്‍ 2014 (19:01 IST)
ജമ്മു കശ്മീരില്‍ നടക്കാന്‍ പോകുന്ന നിയമ സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ നീക്കം നടത്തുന്നതായി രഹസ്യാന്വേഷന റിപ്പോര്‍ട്ട്. കശ്മീരിലെ വിഘടന വാദികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അട്ടിമറിക്കാനും പോളിംഗിലെ ജനപങ്കാളിത്താം ഗണ്യമായി കുറയ്ക്കാനുമാണ് ഐഎസ്‌ഐ ശ്രമം നടത്തുന്നതെന്ന് റിപ്പോര്‍ട്ടൂകളുണ്ട്.
ലഷ്‌കര്‍ ഇ ത്വയ്ബ തലവും ഐഎസ്‌ഐയുടെ ഇന്ത്യയ്‌ക്കെതിരായ പോരാട്ടങ്ങളുടെ തലവനുമായ ഫാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് ഐഎസ്‌ഐ വിഘടനവാദികളുമായി ചേര്‍ന്ന് നീക്കം നടത്തുന്നത്. ഹാഫിസ് സയിദും വിഘടനവാദികളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ത്തിയാണ് രഹസ്യാന്വേഷണ സംഘടനകള്‍ പാക് പദ്ധതി വെളിച്ചത്ത് കൊണ്ടു വന്നത്.
'നമ്മുടെ കുട്ടികള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അവരോട് പറയൂ ഇന്ത്യന്‍ സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല. ഇന്ത്യന്‍ സൈന്യവും കശ്മീരികള്‍ക്ക് എതിരാണ്. വോട്ട് ചെയ്യുന്നതിനായി ആരും പോളിംഗ് ബൂത്തിലേയ്ക്ക് പോകരുത്. പോകുന്നവരെ എന്ത് വില കൊടുത്തും തടയണം.പ്രധാനമായും യുവാക്കള്‍ വോട്ട് ചെയ്യരുത്. ജനാധിപത്യം...തകരട്ടെ. ഞാന്‍ പറയുന്നത് പോലെ നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് മുന്‍പ് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിയ്ക്കും. നിങ്ങള്‍ പേടിയ്ക്കണ്ട നിങ്ങള്‍ക്കെതിരായ അവിടെ ഒന്നും നടക്കില്ല. നിങ്ങളെ സഹയിക്കാന്‍ 300 ഓളം പേരെ കശ്മീരിലേയ്ക്ക് അയച്ചിട്ടുണ്ട്' എന്നിങ്ങനെയായിരുന്നു ഫോണ്‍ സംഭാഷനത്തിലെ വിവരങ്ങള്‍.
പ്രധാനമായും ബിജെപി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കരുതെന്നാണ് വിഘടനവാദികള്‍ക്ക് നല്‍കിയിരിക്കുന നിര്‍ദ്ദേശം. കേന്ദ്രം ഭരിക്കുന്ന കക്ഷി കശ്മീരിലും ഭരണം പിടിച്ചാല്‍ തങ്ങളുടെ നിക്കങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് കണക്കുകൂട്ടിയാണ് ഇപ്പോഴത്തെ നിക്കം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളേ തുടര്‍ന്ന് കശ്മീര്‍ താഴ്വരയിലെ ബിജെപി പ്രചാരന റാലികള്‍ക്ക് നത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. സയീദ് പാക് അധീന കശ്മീരില്‍ ഉണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് വന്നതിന് മൂന്ന് ദിവസം കഴിഞ്ഞാണ് വിഘടനവാദികളുമായി നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ന്ന് കിട്ടിയത്, ഇതോടെ കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ അതിവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.