സൈന്യം വെടിവച്ചു കൊന്ന ഭീകരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി!

ജമ്മു| VISHNU.NL| Last Modified ഞായര്‍, 23 നവം‌ബര്‍ 2014 (11:17 IST)
തെക്കന്‍ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റുമരിച്ച ലഷ്‌കര്‍ ഭീകരന്‍ ഷിറാസ് അഹമ്മദിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ഒരു ഗ്രാമം മുഴുവന്‍! നവംബര്‍ 20-ന് പുല്‍വാമ ജില്ലയിലെ ട്രാല്‍ മേഖലയില്‍വച്ചാണ് ഷിറാസ് ഉള്‍പ്പെടെ മൂന്ന് പേര്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ശ്രീനഗറിന് തെക്ക് പഞ്ജ്രാന്‍ ഗ്രാമത്തിലാണ് ഇവരുടെ സംസ്ക്കാര ചടങ്ങുകള്‍ നടന്നത്. സംഭവത്തേപ്പറ്റി മിലിട്ടറി ഇന്റലിജന്‍സും ദേശീയ ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇന്ത്യാ വിരുദ്ധത വളര്‍ത്തുന്നതിനായി, ഭീകരര്‍ നിര്‍ബന്ധിച്ചാണോ ഗ്രാമവാസികള്‍ ചടങ്ങിനെത്തിയതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

കാശ്മീര്‍ പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ഫാറൂഖ് അഹമ്മദിനെ കൊലപ്പെടുത്തിയ ഭീകരരെ പാക്കിസ്ഥാനില്‍നിന്ന് കൊണ്ടുവന്നത് ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ജേണലിസം വിദ്യാര്‍ത്ഥിയായ ഷിറാസാണെന്നും പൊലീസ് പറയുന്നു.
പൊലീസ് കൊലപ്പെടുത്തിയ മൂന്നുപേരും പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍ ഇ-തൊയ്ബയുടെ പ്രവര്‍ത്തകരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :