അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍, രണ്ടു സൈനികരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു

ജമ്മു| VISHNU N L| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (08:21 IST)
ഇന്ത്യാ- പാക് അതിര്‍ത്തി രക്ഷാസേനകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ ജമ്മുകശ്മീരില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു സൈനികരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയില്‍ ലാരിബാല്‍ രാജ്‌വാര്‍ വനപ്രദേശത്താണ് പുലര്‍ച്ചെ വെടിവെപ്പുണ്ടായത്.
ഏറ്റുമുട്ടല്‍ തുടരുകയാണ്. 21 രാഷ്ട്രീയ റൈഫിള്‍സിന്റെ രണ്ടു സൈനികരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തി രക്ഷാ സേനകളുടെ മൂന്ന് ദിവസത്തെ യോഗം ഡല്‍ഹിയില്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായത്. ബി.എസ്.എഫ്. ഡയറക്ടര്‍ ജനറല്‍ ഡി.കെ. പഥക്കിന്റെ നേതൃത്വത്തിലുള്ള 23 അംഗ സംഘവും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ റേഞ്ചേഴ്‌സ് മേധാവി മേജര്‍ ജനറല്‍ ഉമര്‍ ഫറൂഖിയുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘവുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :