കാണാതായ മലേഷ്യന്‍ കപ്പല്‍ കൊള്ളക്കാർ തട്ടിയെടുത്തെന്ന് സംശയം; കപ്പലില്‍ ഇന്ത്യാക്കാരും

 മലേഷ്യന്‍ ചരക്കുകപ്പല്‍  , ഇന്ത്യ , നാവികസേന , ഇന്തൊനീഷ്യ , ചൈനാ
ക്വലാലംപൂർ| jibin| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (19:47 IST)
ഇന്ത്യക്കാരുള്‍പ്പെടെ 14 ജീവനക്കാരുമായി കാണാതായ മലേഷ്യന്‍ ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി സംശയം. കടൽക്കൊള്ളക്കാരുടെ സ്വാധീന മേഖലയായ ദക്ഷിണ ചൈനാക്കടലിൽ വെച്ചാണ് കപ്പല്‍ കാണാതായത്. ഈ സാഹചര്യത്തില്‍ കടല്‍ കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തതാണെന്നാണ് നിഗമനം. തീരദേശ നഗരമായ മിറിയില്‍ നിന്ന് 23 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ കണ്ടെത്തിയതായി മലേഷ്യന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നാം തീയതിയാണ് മലേഷ്യ, ഇന്തൊനീഷ്യ, മ്യാൻമർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുമായി കപ്പല്‍ കാണാതായത്. തുടര്‍ന്ന് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്‌തു. കപ്പലിന്റെ ഗിയര്‍ബോക്സും പ്രൊപ്പല്ലറും തകരാറിലായ നിലായെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്ത് മലേഷ്യയുടെ സമുദ്രാതിര്‍ത്തിക്ക് പുറത്തേക്ക് കൊണ്ടുപോയതയാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇരുമ്പ് പൈപ്പുകളും ഭക്ഷണ സാധനങ്ങളുമാണ് കപ്പലിലുണ്ടായിരുന്നത്. സരവാക്കിന്റെ തലസ്ഥാനമായ കുച്ചിംഗില്‍ നിന്ന് ലിംബാംഗിലേക്ക് പോകുകയായിരുന്നു കപ്പല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :