ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

  ദക്ഷിണാഫ്രിക്ക , ഹാഷിം അംല , എബി ഡിവില്ലിയേഴ്‌സ് , ക്രിക്കറ്റ്
ജൊഹ്നാസ്ബര്‍ഗ്| jibin| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (20:02 IST)
ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിനെ ഹാഷിം അംലയും ഏകദിന ടീമിനെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്സും ട്വന്റി-20 ടീമിനെ ഫാഫ് ഡൂപ്ലെസിയുമാണ് നയിക്കുന്നത്. ഇന്ത്യയില്‍ മൂന്ന് ട്വന്റി-20യും അഞ്ച് ഏകദിനങ്ങളും നാലു ടെസ്റ്റുമാണ് കളിക്കുന്നത്. സെപ്റ്റംബര്‍ 30ന് ദില്ലിയിലാണ് ആദ്യ ട്വന്റി-20 മത്സരം.

ഇമ്രാന്‍ താഹിറിന് പുറമെ ഡെയ്ന്‍ പെഡിറ്റ്, സൈമണ്‍ ഹാര്‍മര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ടെസ്റ്റില്‍ ഡെയ്ന്‍ വിലാസ് ആയിരിക്കും വിക്കറ്റ് കാക്കുക. ഇമ്രാന്‍ താഹിര്‍ ട്വന്റി-20 ടീമിലും തിരിച്ചെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ആരോണ്‍ ഫാന്‍ഗിസോയ്ക്ക് പകരമാണ് താഹിര്‍ ടീമിലെത്തിയത്.

ക്രിസ് മോറിസ് എകദിന, ട്വന്റി-20 ടീമില്‍ തിരിച്ചെത്തി. മെര്‍ച്ചന്റ് ഡി ലാംഗെയാണ് ഏകദിന ടീമില്‍ തിരിച്ചെത്തിയ മറ്റൊരു പ്രമുഖന്‍. ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ കാര്യമായ മറ്റ് മാറ്റങ്ങളൊന്നുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :