കശ്മീരില്‍ നിന്ന് ആദ്യമായി ബിജെപിക്ക് രാജ്യസഭാംഗം

കശ്മീര്‍, ബിജെപി, രാജ്യസഭ
ശ്രീനഗര്‍| vishnu| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (15:35 IST)
ജമ്മു കാശ്മീരിന്റെ ചരിത്രത്തിലാദ്യമായി ബിജെപിക്ക് രാജ്യസഭാംഗം . ബിജെപി യില്‍ നിന്നുള്ള ഷംഷേര്‍ സിംഗ് മനാസാണ് രാജ്യസഭാംഗമായത്. മനാസിനെ കൂടാതെ പിഡിപിയില്‍ നിന്ന് രണ്ടുപേരും കോണ്‍ഗ്രസില്‍ നിന്ന് ഒരാളും രാജ്യസഭയിലെത്തി.

നാസിര്‍ ലാവെ , ഫയാസ് മിര്‍ എന്നിവരാണ് രാജ്യസഭയിലെത്തിയ പിഡിപിക്കാര്‍. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് രാജ്യസഭയിലെത്തിയ മറ്റൊരാള്‍ . നാഷണല്‍ കോണ്‍ഫറന്‍സിന്റെയും സി പി എമ്മിന്റെയും പിന്തുണ ആസാദിനുണ്ടായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :