രാത്രികളില്‍ കശ്മീരിലെ ഉള്‍ഗ്രാമങ്ങളും ഇനി പ്രകാശിക്കും; വൈദ്യുതി എത്തി

ശ്രീനു എസ്| Last Updated: വെള്ളി, 24 ജൂലൈ 2020 (17:51 IST)
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷത്തിനിടെ ആദ്യമായാണ് കശ്മിരിലെ ഉള്‍ഗ്രാമങ്ങളില്‍ വൈദ്യുതി എത്തുന്നത്. ഷോപ്പിയാനിലെ കെല്ലര്‍ തെഹ്‌സിലിലുള്ള ദുന്നഡിയെ ഗ്രാമത്തിലാണ് ആദ്യമായി വൈദ്യുതി എത്തുന്നത്. ഇതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികള്‍.

കശ്മീരിലെ ദുര്‍ഘടമായ കുന്നും മലയും കുഴിയും നിറഞ്ഞ പ്രദേശങ്ങളില്‍ വൈദ്യൂതി എത്തിക്കുകയെന്നത് ശ്രമകരമാണ്. പ്രധാന്‍ മന്ത്രി സഹജ് ബിജിലി ഹര്‍ ഘര്‍ യോജനയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്. അഞ്ചുട്രാന്‍സ് ഫോമറുകളാണ് മേഖലയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് സ്ഥാപിച്ച് ഏഴുദിവസത്തിനുള്ളില്‍ തന്നെ പ്രദേശത്ത് വൈദ്യുതി എത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :