അധികാരത്തില്‍ തിരിച്ചെത്താമെന്നുള്ളത് ജയലളിതയുടെ സ്വപനം മാത്രം: കരുണാനിധി

അധികാരത്തില്‍ തിരിച്ചെത്താമെന്നുള്ളത് ജയലളിതയുടെ സ്വപനം മാത്രം: കരുണാനിധി
ചെന്നൈ| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (12:04 IST)
അധികാരത്തില്‍ തിരിച്ചെത്താമെന്നുള്ളത് ജയലളിതയുടെ സ്വപനം മാത്രമെന്ന് ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധി. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായ ജെ.ജയലളിതയ്ക്ക് അനധികൃത സ്വത്ത് കേസില്‍ ശിക്ഷ ലഭിച്ച് 12 ദിവസം കഴിഞ്ഞപ്പോള്‍ ഇതാദ്യമായാണ് കരുണാനിധി പ്രതികരിക്കുന്നതെന്നുള്ളത് ശ്രദ്ധേയമാണ്.

വലയില്‍ കുരുങ്ങിയിരിക്കുകയാണ്. ആര്‍ക്കും തന്നെ ചോദ്യം ചെയ്യാനാവില്ലെന്ന എന്ന സാഹചര്യമാണ് അവര്‍ സൃഷ്ടിച്ചത്. എന്നാല്‍ ഇന്ന് അവര്‍ക്ക് സ്വന്തം വീഴ്ച
പാഠമായിരിക്കുകയാണ്. അറിയാതെയാണെങ്കിലും ദ്രാവിഡന്‍ മുന്നേറ്റത്തിന് അവര്‍ തങ്ങളെ സഹായിച്ചിട്ടുണ്ട് കരുണാനിധി പറഞ്ഞു.ചെന്നൈ ഡിഎംകെ ആസ്ഥാനത്ത് പാര്‍ട്ടി മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു കരുണാനിധി.

നേരത്തെ കഴിഞ്ഞ സെപ്തംബര്‍ 27ന് അനധികൃത സ്വത്ത് സമ്പാദനകേസില്‍ ജയലളിതയ്ക്ക് ബംഗളൂരുവിലെ പ്രതേയക വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :