ശാന്തത പാലിച്ച് ‘അമ്മ‘യോടുള്ള സ്നേഹം പ്രകടിപ്പിക്കൂ: പനീര്‍ശെല്‍വം

ശാന്തത പാലിച്ച് ‘അമ്മ‘യോടുള്ള സ്നേഹം പ്രകടിപ്പിക്കൂ: പനീര്‍ശെല്‍വം
ചെന്നൈ| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (19:01 IST)
ശാന്തത പാലിക്കുകയാണ്
ജയലളിതയോടുള്ള സ്നേഹം പ്രകടമാക്കാനുള്ള ഏക മാര്‍ഗമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം.ഇതുകൂടാതെ കടകള്‍ അടപ്പിക്കുന്നതില്‍ നിന്നും സമര പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കാനും പനീര്‍ശെല്‍വം എഐഡിഎംകെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യഹരജി ബംഗലൂരു ഹൈകോടതി തള്ളിതിനെത്തുടര്‍ന്നായിരുന്നു പനീര്‍ശെല്‍വത്തിന്റെ അഭ്യര്‍ത്ഥന. ജയലളിതയ്ക്ക് ജാമ്യം ലഭിക്കുമെന്നാണ് എ ഐ ഡി എം കെ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി വന്നതോടുകൂടി പ്രവര്‍ത്തകര്‍ നിരാശയിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :