ചെന്നൈ|
Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (09:53 IST)
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജയലളിത ജാമ്യത്തിനായി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. കര്‍ണാടക ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് നടപടി.
നിയമപരമായി ജയലളിതയ്ക്ക് ജാമ്യത്തിനായി ഇനി സുപ്രീം കോടതിയെ മാത്രമാണ് ഏക ആശ്രയം.
ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടാത്തതിനാല്‍ ഇന്നലെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ജയലളിതക്ക് സാധിച്ചിരുന്നില്ല. അഴിമതിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിലപാടെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിക്കൊണ്ട് വ്യക്തമാക്കിയത്.
ഇന്ന് ഉച്ചയ്ക്ക് മുന്‍പ് തന്നെ ഹര്‍ജി ഫയല്‍ ചെയ്തേക്കും. രാം ജഠ്മലാനിയെ മാറ്റി പുതിയ അഭിഭാഷകരെ ജയലളിതക്ക് വേണ്ടി കോടതിലെത്തിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സുപ്രീംകോടതിയിലെ ഏറ്റവും പ്രമുഖരായ അഭിഭാഷകര്‍ തന്നെ ജയക്കുവേണ്ടി ഹാജരാകാനാണ് സാധ്യത.