ജാമ്യം തേടി ജയലളിത ഇന്ന് സുപ്രീംകോടതിയില്‍

Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (10:23 IST)
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജാമ്യത്തിനായി ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. ഇന്നലെ കര്‍ണാടക ഹൈക്കോടതി ജയലളിതയുടെ ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഈ നീക്കം. നിയമ പരമായി ജയലളിതയ്ക്ക് ജാമ്യത്തിനായി ഇനി സുപ്രീംകോടതിയെ ആശ്രയിക്കുക മാത്രമാണ് ഏകമാര്‍ഗം.

രാവിലെ തന്നെ ഇത് സംബന്ധിച്ച ജയലളിതയുടെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിക്കും. പൊതുപ്രവര്‍ത്തകരുടെ അഴിമതി മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയുടെ ജാമ്യം നിഷേധിച്ചത്. അഴിമതി കേസുകള്‍ സുപ്രീംകോടതി ഗൗരവത്തോടെയാണ് കാണുന്നതെന്നും ഹൈക്കോടതി പരാമര്‍ശത്തിലുണ്ട്.

ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ നടപടി ജയലളിതയ്ക്ക് നിര്‍ണായകമാണ്. ഹൈക്കോടതി ജയയ്ക്ക് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലുടനീളം എഐഎഡിഎംകെ പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധമാണ് അഴിച്ച് വിട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :