ന്യൂഡല്‍ഹി:|
Last Modified വ്യാഴം, 14 മെയ് 2015 (16:45 IST)
പരസ്യങ്ങളില്‍നിന്ന് രാഷ്ട്രീയക്കാരുടെ ചിത്രം ഒഴിവാക്കാനുളള നിര്‍ദേശം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുളള കടന്നുകയറ്റമാണെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി.
നേരത്തെ സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്‌ട്രീയനേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് കരുണാനിധി രംഗത്തെത്തിയിരിക്കുന്നത്. നിര്‍ദ്ദേശത്തില്‍ പ്രധാനമന്ത്രി, രാഷ്‌ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു. കൂടാതെ, മരണമടഞ്ഞ നേതാക്കളുടെയും രാഷ്‌ട്രപിതാവിന്റെയും ചിത്രങ്ങള്‍ വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഏതെങ്കിലും മുഖ്യമന്ത്രിമാരുടെയോ രാഷ്‌ട്രീയ നേതാക്കളുടെയോ ചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ നല്കാന്‍ പാടില്ല.
പരസ്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച് പൊതു നിയമാവലി ഉണ്ടാക്കാന്‍ ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാനും കോടതി ഉത്തരവിട്ടിരുന്നു. രാഷ്‌ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി പൊതുഖജനാവില്‍ നിന്നുള്ള പണം ചെലവഴിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഈ നിര്‍ദ്ദേശം. അതേസമയം, പൊതു തെരഞ്ഞെടുപ്പിനു ആറുമാസം മുമ്പ് സര്‍ക്കാര്‍ പരസ്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.