ചെന്നൈ|
Last Modified ഞായര്‍, 28 സെപ്‌റ്റംബര്‍ 2014 (12:41 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അറസ്‌റ്റിനെ തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയ്‌ക്കും മകന്‍ സ്‌റ്റാലിനും എതിരെ പൊലീസ് കേസെടുത്തു. ജയലളിതയുടെ അറസ്‌റ്റിനെ തുടര്‍ന്ന് കരുണാനിധിയുടെ വീടിന് മുന്നില്‍ നടന്ന അക്രമം കണക്കിലെടുത്താണ് കേസ്. കരുണാനിധിയും സ്‌റ്റാലിനും ഉള്‍പ്പെടെ 200 പേര്‍ക്കെതിരെയാണ് നടപടി.
ഇന്നലെ വൈകുന്നേരം
ജയലളിത കുറ്റക്കാരിയാണെന്ന വിധി പുറത്തു വന്നയുടന്‍ കരുണാനിധിയുടെ വീടിനു മുന്നില്‍ ഡിഎംകെ- അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഡിഎംകെ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നാണ് പ്രകോപനം ഉണ്ടായതെന്ന നിഗമനമാണ് കരുണാനിധിയ്‌ക്കും ഡിഎംകെ പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.
അതേസമയം അക്രമം തുടങ്ങി ഏറെ വൈകിയാണ് പൊലീസ് ഇടപെട്ടതെന്നും ആരോപണമുണ്ട്.