ചെന്നൈ|
jibin|
Last Modified വ്യാഴം, 4 ഡിസംബര്‍ 2014 (17:33 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനത്തിനെത്തിയ ഡിഎംകെ നേതാവ് കരുണാനിധി സഭയില്‍ നിന്ന് ഇറങ്ങി പോയി. അംഗവൈകല്യമുള്ള തനിക്ക് പ്രത്യേക ഇരിപ്പിടം നല്‍കാമെന്ന് ഉറപ്പ് തന്നിട്ട് ഇരിപ്പിടം നിഷേധിക്കുകയായിരുന്നുവെന്നു പറഞ്ഞാണ് കരുണാനിധി നിയമസഭയില്‍ നിന്ന് പോയത്.
2009ല്‍ നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ഇലക്ട്രിക് വീല്‍ചെയറിലായ കരുണാനിധി കുറച്ചു നാളുകളായി നിയമസഭയില്‍ ചെല്ലാറില്ലായിരുന്നു. ഇതിനെ തുടര്‍ന്ന് നിയമസഭയിലെത്താന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം അദ്ദേഹത്തെ വെല്ലുവിളിക്കുകയായിരുന്നു. വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹം തനിക്ക് പ്രത്യേക ഇരിപ്പിടം നല്‍കിയാല്‍ വരാമെന്ന് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ഇരിപ്പിടം പ്രതീക്ഷിച്ച് നിയമസഭയിലെത്തിയ അദ്ദേഹത്തിന് പ്രത്യേക ഇരിപ്പിടം നല്‍കിയില്ല. തുടര്‍ന്ന് റജിസ്റ്ററില്‍ ഒപ്പു വെച്ചതിനുശേഷം നിമിഷങ്ങള്‍ക്കകം മടങ്ങുകയായിരുന്നു.
അംഗവൈകല്യമുള്ളവര്‍ക്ക് നിയമസഭയില്‍ പ്രത്യേക സൌകര്യമില്ലെന്നും. ഇരിപ്പിടം തരാമെന്ന് പറയുകയും ഇവിടെ എത്തിയപ്പോള്‍ 50 വര്‍ഷത്തോളം എംഎല്‍എയായി സേവനമനുഷ്ഠിച്ച തനിക്ക് ഇരിപ്പിടം നിഷേധിക്കുകയും ചെയ്തു. ഇത്തരത്തിലൊരു അപമാനം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാല്‍ തിരികെ പോവുകയാണെന്നും. ഇന്നെനിക്ക് ഒരു പ്രതിപക്ഷ നേതാവായി ഇരിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും കരുണാനിധി വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.