1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka MP sumalatha ambareesh may join bjp

നടിയും എംപിയുമായ സുമലത ബിജെപിയിൽ ചേർന്നേക്കും

സുമലത
നടിയും എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കും. മാണ്ഡ്യ ലോക്‌സഭയല്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ് നിലവില്‍ സുമലത. അന്തരിച്ച പ്രമുഖ നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഭര്‍ത്താവ് അംബരീഷായിരുന്നു മാണ്ഡ്യയിലെ എംപി.
 
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് കോണ്‍ഗ്രസ് ജെഡിഎസിന് വിട്ടുനൽകിയിരുന്നു. ഭർത്താവ് മത്സരിച്ചിരുന്ന  മാണ്ഡ്യയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുമലത ഇവിടെ സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു.ബിജെപി അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ എച്ച്.ഡി.കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്.
അടുത്ത ലേഖനം
വേങ്ങരയിൽ വൻ ലഹരിമരുന്ന് വേട്ട: ഒന്നരക്കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു