1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sunday lockdown relaxations

ഞായറാഴ്‌ച ലോക്ക്ഡൗണിൽ ഇളവ്, ആരാധനാലയങ്ങളിൽ 20 പേർക്കെത്താം, സി കാറ്റഗറിയിൽ ഒരു ജില്ല മാത്രം

കൊവിഡ്
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനം. ആരാധനാലയങ്ങളിൽ പ്രാര്‍ഥനയ്ക്കായി 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി നൽകി.
 
സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട 'സി' കാറ്റഗറിയില്‍ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കാസര്‍കോട് ജില്ല ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല. അതേസമയം അടച്ചിട്ട സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കാനും തീരുമാനമെടുത്തിട്ടുണ്ട്. കോളേജുകള്‍ ഏഴ് മുതല്‍ തന്നെ പ്രവര്‍ത്തിക്കും.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റൈൻ ഒഴിവാക്കുന്നു, സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ