തിരുവനന്തപുരത്ത് മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 44കാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 ഫെബ്രുവരി 2022 (08:16 IST)
തിരുവനന്തപുരത്ത് മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 44കാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. വിഴിഞ്ഞം ഉച്ചക്കട റജി, സുധീര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് ഓടിച്ചിട്ടാണ് പ്രതികളെ പിടികൂടിയത്.

വെള്ളായണി കാര്‍ഷിക കോളേജിന് സമീപത്താണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. മരുതൂര്‍ക്കോണം സ്വദേശി സജികുമാറാണ് കൊല്ലപ്പെട്ടിരുന്നത്. കഴിഞ്ഞമൂന്നാം തിയതിയാണ് സംഭവം നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :