സർക്കാർ അനുമതിയില്ലാതെ ജീവനക്കാർ അഭിനയവും പുസ്‌തക രചനയും നടത്തരുതെന്ന് കർണാടക

അഭിറാം മനോഹർ| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2020 (18:25 IST)
പു‌സ്‌തകം പ്രസിദ്ധീകരിക്കുന്നതും സിനിമയിലും സീരിയലിലും അഭിനയിക്കുന്നതും വിലക്കാനൊരുങ്ങി കർണാടക സർക്കാർ. സർക്കാർ നയങ്ങളെ വിമർശിക്കുന്നതിനും ജീവനക്കാർക്ക് വിലക്കുണ്ട്. ഒക്ടോബര്‍ 27ന് ആണ് ഇതു സംബന്ധിച്ച കരട് പുറത്തിറങ്ങിയത്.

നിയമപ്രകാരം സീരിയൽ എന്നിവയിൽ അഭിനയിക്കുന്നതിൽ ജീവനക്കാർക്ക് വിലക്കുണ്ടാകും. പുസ്‌തകം പ്രസിദ്ധീകരിക്കാനോ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ മറ്റേതൊരു സംസ്ഥാന സര്‍ക്കാരുകളുടെയോ നയങ്ങളെ വിമര്‍ശിക്കാനോ പാടില്ലെന്നും നിയമത്തിന്റെ കരടിൽ പറയുന്നു.

ലഹരിപാനീയങ്ങള്‍, മറ്റു ലഹരിവസ്തുക്കള്‍ തുടങ്ങിയവ ജോലി സമയത്തോ പൊതു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാടില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തരുതെന്നും നിയമത്തിൽ പറയുന്നു. സർക്കാർ ജീവനക്കാർ പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീഷനം വാങ്ങുന്നതിനും കൊടുക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :