1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Snake Found in BJP Office in Karnataka

കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടില്‍ പുറത്ത് ചാടിയ പാമ്പ്, പിന്നെ സംഭവിച്ചത്, വീഡിയോ കാണാം

Karnataka
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നിരാശ. കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇതിനിടയിലാണ് ബിജെപി പാര്‍ട്ടി സ്ഥാനത്ത് ഒളിച്ചിരുന്ന പാമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.
ഷിഗാവോണിലെ ബി.ജെ.പി. ക്യാമ്പിലേക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ എത്തുമ്പോഴായിരുന്നു പാമ്പ് വെളിയില്‍ വന്നത്. പാര്‍ട്ടി ഓഫീസിലെ മതില്‍ക്കെട്ടില്‍ നിന്നും പുറത്തേക്ക് വരുകയായിരുന്ന പാമ്പിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. ട്വീറ്റ് ചെയ്തു.
പാമ്പിനെ പിടികൂടി സുരക്ഷിതമായ സ്ഥലത്തേക്ക് വിട്ടയച്ചു.
 
 
 
 
 
 
അടുത്ത ലേഖനം
ഡി.കെ.ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; സിദ്ധരാമയ്യയെ അനുനയിപ്പിക്കാന്‍ രാഹുല്‍