1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka Elections 2023

ജെഡിഎസിന്റെ പിന്തുണ വേണ്ട, കര്‍ണാടകയില്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര

Karnataka Election News
ജെഡിഎസിന്റെ പിന്തുണ വേണ്ടെന്നും കര്‍ണാടകയില്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. ഇത് തങ്ങളുടെ കൂട്ടായ്മയുടെ വിജയമാണെന്നും ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇതില്‍ തുല്യമായ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടെതായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പരാജയപ്പെട്ടപ്പോള്‍ അത് നദ്ദയുടെ തലയില്‍ കെട്ടിവയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
 
വരും തെരഞ്ഞെടുപ്പുകള്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് ആണ് കര്‍ണാടകയിലെ ഫലം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കര്‍ണാടകയില്‍ ജെ ഡി എസിനെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകുന്നു എന്നാണ് സൂചന.
അടുത്ത ലേഖനം
Karnataka Assembly Election Result 2023 Live Updates: അധികാരം ഉറപ്പിച്ച് കോണ്‍ഗ്രസ്, ബിജെപി അടപടലം ! ശിവകുമാര്‍ മുഖ്യമന്ത്രിയാകും