ഇന്ത്യന്‍ റെയില്‍വേയുടെ പേരില്‍ ഒരു റെക്കോഡ് കൂടി

ശ്രീനു എസ്| Last Modified ചൊവ്വ, 25 മെയ് 2021 (09:25 IST)
ഇന്ത്യന്‍ റെയില്‍വേയുടെ പേരില്‍ ഒരു റെക്കോഡ് കൂടിചാര്‍ത്തപ്പെട്ടിരിക്കുകയാണ്. ഓക്‌സിജന്‍ വിതരണത്തിലാണ് റെയില്‍വേ റെക്കോഡ് കരസ്ഥമാക്കിയത്. ഒറ്റദിവസം കൊണ്ട് 1,142 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജനാണ് ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ വഴി റെയില്‍വേ വിവിധ ഇടങ്ങളില്‍ എത്തിച്ചത്.

വ്യാഴാഴ്ച 1,118 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്ത് റെയില്‍വേ റെക്കോഡിട്ടിരുന്നു. ഇതുവരെ 16,000ലധികം മെട്രിക് ടണ്‍ ഓക്‌സിജന്‍ റെയില്‍വേ വിതരണം ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :