ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന് 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ജൂണ്‍ 2022 (08:37 IST)
രാജ്യത്ത് ദുരഭിമാനക്കൊലകള്‍ തുടര്‍ക്കഥകളാകുന്നു. ദളിത് യുവാവിനെ പ്രണയിച്ചതിന് 17കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മൈസൂരുവിലെ പെരിയപട്ടണയിലാണ് സംഭവം. രണ്ടാം വര്‍ഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ശാലിനിയാണ് കൊല്ലപ്പെട്ടത്. മൂന്നു വര്‍ഷത്തോളമായി സമീപപ്രദേശത്തെ ദളിത് യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.

ഇതിനെ എതിര്‍ത്ത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കി. ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെടുകയും വീട്ടില്‍ എത്തിയ ശേഷം പിതാവ് കൊലപ്പെടുത്തുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :