അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 മെയ് 2022 (19:58 IST)
പാതിവ്രത്യം തെളിയിക്കാൻ ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തി യുവാവ്. സംഭവത്തിൽ യുവതിയുടെ കൈപ്പത്തിയിൽ സാരമായ പൊള്ളലേറ്റു. കർണാടകയിലെ കോലാർ ജില്ലയിലെ വീരേനഹള്ളി ഗ്രാമത്തിലാണ് സംഭവം. അഞ്ച് ദിവസം മുമ്പാണ് ആനന്ദ എന്ന യുവാവ് ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് ക്രൂരമായ പരീക്ഷണം നടത്തി.
യുവാവിനെ ഭയന്ന് ഭാര്യ പരാതി നൽകിയില്ലെങ്കിലും
അംബേദ്കര സേവാസമിതി പ്രസിഡന്റ് കെ.എം സന്ദേശ് ഇടപ്പെട്ടതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. 14 വർഷം മുൻപ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ട്. എന്നാൽ ആനന്ദ എപ്പോഴും ഭാര്യയുടെ വിശ്വസ്തതയെ സംശയിച്ചു. ഇത് തെളിയിക്കാൻ ഇയാൾ കൈപ്പത്തിയിൽ കർപ്പൂരം കത്തിക്കാൻ നിർബന്ധിക്കുകയായിരുന്നു.
സംഭവം വാർത്തയായതോടെ പ്രതി ഗ്രാമം വിട്ടു. വെള്ളിയാഴ്ച യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.