സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 5 നവംബര്‍ 2021 (16:32 IST)
രോഗവ്യാപനം കുറഞ്ഞതിനാല്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യു പിന്‍വലിച്ചു. രാത്രി പത്തുമണിമുതല്‍ രാവിലെ അഞ്ചുമണിവരെ ഏര്‍പ്പെടുത്തിയ കര്‍ഫ്യു ആണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് വാക്‌സിനേഷന്‍ വര്‍ധിച്ചതും കര്‍ഫ്യു പിന്‍വലിക്കാന്‍ കാരണമായി. ജൂലൈ മൂന്നുമുതലായിരുന്നു രാത്രി കാല കര്‍ഫ്യു കര്‍ണാടകയില്‍ നിലവില്‍ വന്നത്.