1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local News

കളിക്കിടെ തര്‍ക്കം: ആലപ്പുഴയില്‍ 14കാരന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു

Alappuzha
കളിക്കിടെ ഉണ്ടായ തര്‍ക്കത്തില്‍ ആലപ്പുഴയില്‍ 14കാരന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. ആലപ്പുഴ പല്ലനയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അരുണ്‍കുമാര്‍ എന്നകുട്ടിക്കാണ് പരിക്കേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 
 
അയല്‍വാസിയായ അറുപതുകാരനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടികളുമായി വഴക്കുണ്ടാക്കിയ ഇയാള്‍ വടികൊണ്ട് അടിക്കുകയായിരുന്നു. വടിയുടെ അഗ്രം കൊണ്ടാണ് കണ്ണിന് പരിക്കേറ്റത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പതിനഞ്ചിനല്ല, എട്ടാം ക്ലാസുകാർക്ക് ക്ലാസുകൾ തിങ്കളാഴ്‌ച മുതൽ